Kerala

കാഞ്ഞിരപ്പള്ളിയില്‍ നി്‌നും റബര്‍പാലുമായി തമിഴ്‌നാട്ടിലേയ്ക്ക് പോവുകയായിരുന്ന ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

തൊടുപുഴ :മുട്ടം :ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ റബര്‍പാലുമായി പോയ നാഷണല്‍ പെര്‍മിറ്റ് ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. മുട്ടത്തിന് സമീപം പള്ളിക്കവലിയല്‍ 2.40ഓടെയാണ് അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളിയില്‍ നി്‌നും റബര്‍പാലുമായി തമിഴ്‌നാട്ടിലേയ്ക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനത്തില്‍ കുടുങ്ങിയ ഒരാളെ ഫയര്‍ഫോഴ്‌സ് എത്തി കാബിന്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്തു.

 

 

പരിക്കേറ്റയാളെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 അടിയിലേയ്ക്കാണ് വാഹനം മറിഞ്ഞത്. പാറയിലേയ്ക്ക് മുന്‍വശം ഇടിച്ചതോടെ മുന്‍വശം ഇടിച്ചുചളുങ്ങി വാഹനത്തിലുണ്ടായിരുന്നവര്‍ അകത്തു കുടുങ്ങുകയായിരുന്നു. അപകടത്തില്‍പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top