India

സബ് ഇൻസ്‌പെക്ടർ കടയിൽ നിന്ന് സിഗരറ്റ് പാക്കറ്റ് മോഷ്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി

കുറ്റാന്വേഷണത്തിൽ പൊലീസിനെ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് സിസിടിവികൾ. മോഷ്ടാക്കളെ പിടിക്കാനും, നിയമലംഘനം കണ്ടെത്തുന്നതിനും ക്യാമറകൾ സ്ഥാപിക്കാൻ പൊലീസ് പലപ്പോഴും നിർദേശിക്കാറുണ്ട്. എന്നാൽ ഇപ്പോൾ, അതേ സിസിടിവി ഒരു പൊലീസ് ഉദ്യോഗസ്ഥന് പണികൊടുത്തിരിക്കുകയാണ്. സബ് ഇൻസ്‌പെക്ടർ കടയിൽ നിന്ന് സിഗരറ്റ് പാക്കറ്റ് മോഷ്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

 

രാജീവ് കോളനിയിലുള്ള കടയിൽ സാധനം വാങ്ങിക്കാൻ എത്തിയതായിരുന്നു എസ്ഐ. അൽപ്പനേരം കടയുടെ കൗണ്ടറിൽ നിന്ന ശേഷം തിരിച്ചു പോകുകയും ചെയ്തു. പിന്നീട് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന സിഗരറ്റ് പാക്കറ്റുകൾ എണ്ണി നോക്കിയപ്പോൾ രണ്ട് പാക്കറ്റുകൾ കുറവാണെന്ന് കണ്ടെത്തി. തുടർന്ന് കടയുടമ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് പൊലീസുകാരന്റെ കരവിരുത് അറിയുന്നത്. ഹരിയാനയിലെ പഞ്ച്കുല ജില്ലയിലാണ് സംഭവം.

 

മൗലി ജാഗരൺ പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറാണ് മോഷണം നടത്തിയതെന്ന് പറയുന്നു. പിന്നാലെ കടയുടമ സ്റ്റേഷനിൽ എത്തി സബ് ഇൻസ്‌പെക്ടറുമായി സംസാരിച്ചു. സിഗരറ്റിനുള്ള പണം നൽകുകയോ അല്ലെങ്കിൽ സിഗരറ്റ് തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. പിന്നീട് ഇൻസ്‌പെക്ടർ കടയിൽ എത്തി പണം നൽകുകയും ചെയ്തു. ഈ സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top