Education

ചന്ദ്രനിൽ മനുഷ്യവാസം ഉണ്ടായാൽ ബ്രില്യന്റിലെ കുട്ടികൾ അവിടെയുമെത്തും:മന്ത്രി വി എൻ വാസവൻ

കോട്ടയം :പാലാ :ചന്ദ്രയാൻ ദൗത്യം വിജയിച്ച സ്ഥിതിക്ക്,ചന്ദ്രനിൽ മനുഷ്യവാസം ഉണ്ടായാൽ ബ്രില്യന്റിലെ വിദ്യാർത്ഥികളും അവിടെ എത്തിയേക്കാമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു.ബ്രില്യന്റ് വിക്ടറി ഡേ അവാർഡ് ദാന ചടങ്ങു് പാലാ സെന്റ് തോമസ് കോളേജ് ആഡിറ്റോറിയത്തിൽ  ഉദ്‌ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു വി എൻ വാസവൻ.

വിദ്യാർഥികൾ മികവുറ്റവയതുകൊണ്ട് കാര്യമില്ല മറിച്ച് അവർ സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നവരാകട്ടെയെന്നു ആശംസിക്കുകയാണ്.ഉന്നതമായ സാമൂഹ്യബോധവും,ഉദാത്തമായ മനുഷ്യസ്നേഹവും അവരിലുണ്ടാവണം.ബ്രില്യന്റിനോടൊപ്പം നാടും വളരുന്ന കാഴ്ച അഭിമാനകരമാണ്.ബ്രില്യന്റ് വളർന്നതിനോടൊപ്പം ആ നാടും കൊച്ചു കൊച്ചു സംരംഭങ്ങളിലൂടെ വളരുന്നത് ഇന്ന് കേരളമെങ്ങും ചർച്ചയായിരിക്കുകയാണ്.

മെഡിക്കൽ.എഞ്ചിനീയറിംഗ് രംഗത്തെ ചോദ്യം ചെയ്യപ്പെടാനില്ലാത്ത ശക്തിയായി ബ്രില്യന്റ് വളർന്നത് അതിന്റെ മാനേജിങ് ഡയറക്ടർമാരുടെ അർപ്പണ ബോധവും,ലക്ഷ്യബോധവുമാണ്.അവരുടെ വളർച്ച വിദ്യാഭ്യാസ രംഗത്തിനും മുതൽക്കൂട്ടായി മാറുകയാണിന്ന് എന്നും മന്ത്രി വി എൻ വാസവൻ കൂട്ടിച്ചേർത്തു.

ഉദ്‌ഘാടന സമ്മേളനത്തിൽ ജോസ് കെ മാണി;ഫാദർ ഡോക്ടർ ജെയിംസ് മുല്ലശ്ശേരി;ഫാദർ സാബു കൂടപ്പാട്ട്;ഫാദർ ഷിന്റോ നങ്ങിണി ;ഡോക്ടർ ജോർജ് മാത്യുതുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top