Education

മഴ കുറഞ്ഞു ;മീനച്ചിൽ താലൂക്കിലെ വെള്ളപ്പൊക്ക ഭീഷണി തൽക്കാലം ഒഴിവായി;പാലാ സുരക്ഷിതം

കോട്ടയം :കനത്ത മഴയ്ക്ക് ശമനമായതോടെ മീനച്ചിൽ താലൂക്കിൽ വെള്ളപ്പൊക്ക ഭീഷണി ഒഴിവായി.താലൂക്കിലെ താഴ്ന്ന പ്രദേശമായ പാലായിൽ വെള്ളം ആദ്യം കയറുന്ന മൂന്നാനി;കൊട്ടാരമറ്റം;മുണ്ടുപാലം തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഒഴിവായിട്ടുണ്ട്.മൂന്നാനിയിൽ ഇന്ന് വെളുപ്പിന് 4 മണിക്കുള്ള അവസ്ഥ റോഡ് ലെവലിൽ നിന്നും ഏകദേശം അര അടിയോളം താഴ്ന്നാണ് ജല നിരപ്പ്.

കൊട്ടാരമറ്റത്തും ഇതേ അവസ്ഥയാണ് തുടരുന്നത്.മുണ്ടുപാലത്ത് പാത്തിക്കൽ വളവ് ഭാഗത്ത് ഒരടി ജല നിരപ്പ് താഴ്ന്നാണ് നിൽക്കുന്നത്.വെളുപ്പിന് നാല് മണിക്കുള്ള അവസ്ഥയാണിത്.പാലാ വലിയ പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്കെയിലിൽ നാലാം തീയതി അപകട രേഖ പിന്നിട്ട് 14 അടി വരെയായി ഉയർന്ന ജലനിരപ്പ് ഇന്നലെ ഉച്ചയോടെ 17 അടി വരെ വന്നിരുന്നു.

അപ്പോഴാണ് മൂന്നാനി ഭാഗത്ത് റോഡിൽ വെള്ളം കയറിയത്.എന്നാൽ ഇന്നലെ വൈകിട്ടോടെ ജല നിരപ്പ് താഴ്ന്ന് 16 അടിയിലായി.ഇന്നലെ രാത്രി കിഴക്കൻ പ്രദേശങ്ങളിൽ മഴ കുറവായതാണ് ജല നിരപ്പ് കുറയാൻ കാരണം.കായലിൽ ജല നിരപ്പ് കുറവായതിനാൽ വെള്ളം വേഗതയിൽ ഒഴുകി പോകുന്നുണ്ട്.അതുകൊണ്ടു തന്നെ പാലായും മീനച്ചിൽ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളും സുരക്ഷിതമാണ്.

മീനച്ചിലാറിലെ ജല നിരപ്പ് അറിയുവാനായി സേവ് മീനച്ചിലാർ പ്രവർത്തകർ പാലങ്ങളിൽ  സ്ഥാപിച്ച സ്കെയിലുകൾ ഇപ്പോൾ ഉപകാരപ്രദമാവുകയാണ്.മനോജ് പാലാക്കാരൻ.എബി ഇമ്മാനുവൽ.സിബി റീജൻസി.,ജയേഷ്;ബിനു മൈക്കിൾ ,പ്രിൻസ് ,ഫ്രാൻസിസ്  തുടങ്ങിയവർ ജലനിരപ്പിനെ കുറിച്ചുള്ള ആധികാരിക വിവര ശേഖരണം നടത്തി മാധ്യമങ്ങളെ അറിയിക്കുന്നുണ്ട് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top