Education

മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ ഉൾപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

തിരുവല്ല :മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ ഉൾപ്പെടുന്ന അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.തിരുവല്ല താലൂക്കിൽ പതിനേഴു ദുരിതാശ്വാസ ക്യാമ്പുകളും, മല്ലപ്പള്ളിയിൽ പത്തു ദുരിതാശ്വാസ ക്യാമ്പുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. ഇതിൽ അറുനൂറോളം പേർ താമസിക്കുന്നുണ്ട്.

ഈ താലൂക്കുകളിൽ ചില റോഡുകൾ വെള്ളക്കെട്ട് മൂലം സഞ്ചാരയോഗ്യമല്ലാത്ത സ്ഥിതിയുമുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top