പാലാ ജനറൽ ആശുപത്രിക്കു പദവി മാത്രമോ..? അധികാരികൾക്ക് സാമൂഹൃ പ്രതിബദ്ധത വെറും വാക്കില്‍ മാത്രമാണെന്ന് പാലാ പൗരാവകാശ സമിതി

പാലാ:പാലാ ജനറൽ ആശുപത്രി താലൂക്ക് ആശൂപത്രി ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന സൗകരൃങ്ങളും,ഡോകട്റുമാരുടെ സേവനങ്ങളും പോലും ഇല്ലാതെ ജനറല്‍ ആശൂപത്രിയെന്നുള്ള പദവി മാത്രമായി മാറ്റിയിരിക്കുന്നത് ആരെ രക്ഷിക്കാനാണെന്നു പാലാ പൗര സമിതി ചോദ്യമുണർത്തുന്നു.

മണ്ഡലത്തിലെ സാധാരണക്കാര്‍ക്കു മെച്ചപ്പെട്ട ചികിത്സകള്‍ നല്‍കുവനായി കോടികള്‍ മുടക്കി പണിത് കെട്ടിടങ്ങള്‍ നോക്കുകുത്തിയായി നില നില്‍ക്കുകയാണ്.ജനറല്‍ ആശുപത്രിയില്‍ നിന്നും ലഭിക്കേണ്ട യാതൊരു സേവനങ്ങളും നല്‍കാതെ ഇവിടെ എത്തുന്ന രോഗികളെ പറഞ്ഞു വിടുകയാണ്.സമീപ പ്രദ്ദേശത്തുള്ള സ്വകാരൃ ആശുപത്രികളെ സഹായിക്കുന്ന നിലപാടുകളാണ് ഭരണാധികാരികള്‍ സ്വീകരിക്കുന്നത്.
സാമൂഹൃ പ്രതിബദ്ധത വെറും വാക്കില്‍ മാത്രമാണ് .കോവിഡ് പ്രതിസന്ധികള്‍ മൂലം വരുമാന മാര്‍ഗ്ഗം പോലും ഇല്ലാതെ വിഷമിക്കുന്ന സാധാരണക്കാരെ ദ്രോഹിക്കുന്ന നിലപാടകള്‍ തീരുത്തണമെന്നും,സ്ഥലം മാറ്റിയ കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടറെ തിരികെ ജനറല്‍ ആശൂപത്രിയില്‍ നിയമിക്കണമെന്നും പാലാ പൗരാവകാശ സമിതി ആവശൃപ്പെട്ടു.
പ്രസിഡണ്ട് ജോയി കളരിക്കല്‍ അദ്ധൃക്ഷത വഹിച്ചു അഡ്വ.സിറിയ്ക്ക് ജെയിംസ്,തോമസ് ഗുരുക്കള്‍,കെ.എസ്.അജി,രാധാകൃഷ്ണന് പ്രശാന്തയില്‍,എന്നിവര്‍ പ്രസംഗിച്ചു.

