Kerala

മുന്‍പിലുണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നു വന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കോട്ടയം: പാറമ്പുഴ പൈപ്പ് ലൈന്‍ റോഡില്‍ അമിത വേഗത്തില്‍ മുന്‍പിലുണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നു വന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്കു പരിക്ക്.

പാറമ്പുഴ മഠത്തില്‍പറമ്പില്‍ വീട്ടില്‍ സുരേഷിന്റെ മകന്‍ ജിത്തു(23) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് മോസ്‌കോ കവലയ്ക്കു സമീപമാണ് അപകടം നടന്നത്.

ബൈക്കിന്റെ അമിത വേഗമാണ് അപകടത്തിലേക്കു നയിച്ചത്. അപകടത്തില്‍ ബൈക്കിന്റെ മുന്‍ഭാഗത്തെ വീല്‍ അടക്കം തെറച്ചുപോയി. ഗുരുതര പരുക്കേറ്റ ജിത്തുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കായില്ല. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും രണ്ടു യാത്രക്കാരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top