ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ് ഉണ്ടാകു. ആരോഗ്യമുള്ള ശരീരമുണ്ടാകാൻ വ്യായാമം അത്യാവശ്യമാണ്. മറ്റ് വ്യായാമങ്ങൾക്ക് നേരമില്ലെങ്കിൽ കുറഞ്ഞത് 20 മിനിറ്റെങ്കിലും നടക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിരാവിലെയുള്ള നടത്തവും വൈകുന്നേരങ്ങളിലെ നടത്തവും ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാലും കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത് രാവിലെയുള്ള നടത്തമാണ്. പക്ഷേ വൈകുന്നേരങ്ങളിലെ നടത്തം നിങ്ങളുടെ ആരോഗ്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ശാരീരികമായ ഗുണത്തിന് മാത്രമല്ല മാത്രമല്ല, നടത്തം മാനസികാവസ്ഥ വർധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും അതുവഴി മികച്ച മാനസികാരോഗ്യത്തിന് പോലും സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, കുറച്ച് ശുദ്ധവായുവും സ്വാഭാവിക വെളിച്ചവും കിട്ടുന്നത് രാത്രിയിൽ നന്നായി ഉറക്കം കിട്ടാനും സഹായിക്കും. അതുകൊണ്ട് തന്നെ സായാഹ്ന നടത്തം പരീക്ഷിച്ചുനോക്കാവുന്നതാണ്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മികച്ച ഹൃദയ വ്യായാമമാണ് നടത്തം. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുക മാത്രമല്ല, രക്തസമ്മർദ്ദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഇത് ഏറെ ഗുണം ചെയ്യും. ദിവസവും 30 മിനിറ്റെങ്കിലും പതിവായി നടക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.
സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുന്നു
പതിവ് നടത്തം ദിനചര്യയാക്കുന്നതിലൂടെ മാനസികാരോഗ്യവും മെച്ചപ്പെടുത്തും. സമ്മർദവും ഉത്കണ്ഠയും ലഘൂകരിക്കാനാകും. വ്യക്തികളെ സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ സഹായിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
കലോറി എരിച്ച് മെറ്റബോളിസം വർധിപ്പിക്കാൻ നടത്തം സഹായിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമായ പേശികളുടെ അളവ് വർധിപ്പിക്കാനും നിലനിർത്താനും ഇത് സഹായിക്കും.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
ആരോഗ്യപ്രശ്‌നങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം വർധിപ്പിക്കുന്നതിനുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ മാർഗ്ഗമാണ് പതിവ് നടത്തം. സായാഹ്ന പതിവാക്കുന്നവരുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ കഴിയും.
ഉറക്കം മെച്ചപ്പെടുത്തുന്നു
ദിവസം മുഴുവൻ ആരോഗ്യത്തോടെയും ഉത്സാഹത്തോടെയും നിലനിർത്താൻ ശരിയായ ഉറക്കം അത്യാവശ്യമാണ്. ഉറക്കക്കുറവ് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ദിവസേനയുള്ള സായാഹ്ന നടത്തത്തിൽ ഏർപ്പെടുന്നത് സമ്മർദ്ദം കുറയ്ക്കുകയും നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.

