Kerala

കായംകുളത്ത് എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ .,ട്രെയിനില്‍ വന്നിറങ്ങി വീട്ടിലേക്ക്​ പോകാന്‍ വാഹനം കാത്തു നില്‍ക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്

ആലപ്പുഴ: കായംകുളത്ത് വന്‍ ലഹരി വേട്ട. അതിമാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി അഞ്ചുപേര്‍ പോലീസ് പിടിയില്‍. നിരവധി ക്രിമിനല്‍ കേസ് പ്രതിയായ കായംകുളം പള്ളിമുക്ക് ചാലയില്‍ അമല്‍ ഫറൂക്ക് (മോട്ടി -21), ഐക്യ ജങ്ഷനില്‍ മദീന മന്‍സില്‍ ഷാലു (24), ഫിറോസ് മന്‍സില്‍ ഫിറോസ് (22), കണ്ണമ്ബള്ളി തെക്കതില്‍ അനന്തു (21), പ്രദാങ്ങ്മൂട് ജങ്ഷനില്‍ കടയ്‌ശ്ശേരില്‍ അര്‍ഷിദ് (24) എന്നിവരാണ് പിടിയിലായത്.

 

 

കായംകുളം പോലീസിന്റെയും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും പരിശോധനയിലാണ് ഇവരുടെ കയ്യില്‍ നിന്നും 15 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. മുംബൈ, ഗോവ എന്നിവിടങ്ങളില്‍നിന്ന് വന്‍തോതില്‍ സിന്തറ്റിക് ലഹരി കേരളത്തിലേക്ക് കടത്തുന്ന സംഘത്തെക്കുറിച്ച്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുകയായിരുന്നു.

ട്രെയിനില്‍ വന്നിറങ്ങി വീട്ടിലേക്ക്​ പോകാന്‍ വാഹനം കാത്തു നില്‍ക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. കായംകുളം ഐക്യ ജങ്ഷന്‍ കേന്ദ്രീകരിച്ച്‌ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കാണ് ലഹരിമരുന്ന് നല്‍കുന്നത്. നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈ.എസ്.പി അലക്‌സ്‌ബേബിയും കായംകുളം പൊലീസ് ഇന്‍സ്‌പെക്ടര്‍ വൈ. മുഹമ്മദ് ഷാഫിയും സംഘവുമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top