Kerala

പി സി തോമസിന്റെ സാന്നിധ്യം ജോസ് ഗ്രൂപ്പിന് എന്തിന് അസഹിഷ്ണുത ഉണർത്തുന്നു:കേരളാ കോൺഗ്രസ്

കോട്ടയം :പാലാ :പാലായുടെ വികസനവും തൊടുപുഴയുടെ പുരോഗതിയും ജനങ്ങൾ താരതമ്യം ചെയ്യുന്നുണ്ടെന്നും കുടിവെള്ള പദ്ധതികൾക്ക് കാലതാമസം വരുത്തി ജനങ്ങളെ പറ്റിക്കാൻ ഇനിയും സാദ്ധ്യമല്ലെന്നും കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി .അമ്പതു വർഷം എം.എൽ.എയും അതിൽ പകുതി കാലം മന്ത്രിയുമായിരുന്ന വ്യക്തിക്ക് നിയോജക മണ്ഡലത്തിലെ പദ്ധതികൾ പൂർത്തീകരിക്കാൻ സാധിക്കാത്തതിന്റെ ജാള്യം മറ്റുള്ളവരുടെ തലയിൽ കെട്ടിവെയ്ക്കുന്നവർ ജനങ്ങളുടെ മുമ്പിൽ കൂടുതൽ അപഹാസ്യരാകുമെന്ന് യോഗം വിലയിരുത്തി.മുൻ എം പിയും കേരളാ കോൺഗ്രസ് സ്ഥാപക നേതാവുമായ പി ടി ചാക്കോയുടെ പുത്രൻ പി സി തോമസ് പാലായിലും കോട്ടയത്തും പൊതു പരിപാടിയിൽ പങ്കെടുക്കുമ്പോൾ ജോസ് വിഭാഗം നേതാക്കൾ എന്തുകൊണ്ടാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്നും കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.നിയോജക മണ്ഡലം  പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top