Kerala

മാണി സി കാപ്പനോട് വൈര്യ നിര്യാതന ബുദ്ധിയില്ല:മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോയി കുഴിപ്പാല

പാലാ:മീനച്ചിൽ :മീനച്ചിൽ പഞ്ചായത്തിൽ ഇന്ന് നടക്കുന്ന വികസന പരിപാടികളുടെ ഉദ്‌ഘാടനത്തിൽ സ്ഥലം എം എൽ എ മാണി സി കാപ്പനെ ഒഴിവാക്കിയത് വൈര്യ നിര്യാതന ബുദ്ധിയോടെയല്ല അത് തികച്ചും സാങ്കേതികം മാത്രമാണെന്നും മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോയി കുഴിപ്പാല കോട്ടയം മീഡിയായോട് പറഞ്ഞു.സ്ഥലം എം എൽ എ എന്ന നിലയിൽ ഞങ്ങൾ കൊടുക്കേണ്ട അംഗീകാരവും സ്നേഹവും ഞങ്ങൾ മാണിച്ചേട്ടന് കൊടുക്കുന്നുണ്ട് അത് ഇനിയും തുടരുക തന്നെ ചെയ്യും.

ജോസ് കെ മാണി എം പി ആയതു മുതൽ ജോസിന് ചില പരിപാടികൾ നൽകണമെന്നുള്ള മുന്നണി താൽപ്പര്യ പ്രകാരമാണ് ചില പരിപാടികൾ പഞ്ചായത്തിൽ നൽകിയിട്ടുള്ളത്.ഉടനെ തന്നെ ജിംനേഷ്യത്തിന്റെ ഉദ്‌ഘാടനവും ,മത്സ്യഫെഡ് സംഭരണ കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും.ടെന്നീസ് കോർട്ടിന്റെ ഉദ്‌ഘാടനവും നടക്കുന്നുണ്ട് അതിലൊക്കെ സ്ഥലം എം എൽ എ എന്ന നിലയിൽ മാണി ച്ചേട്ടന്റെ സാന്നിധ്യവും ഉറപ്പാക്കി ആയിരിക്കും നടത്തുക.മീനച്ചിൽ പഞ്ചായത്ത് ആരെയും ഒഴിവാക്കുന്ന നയമല്ല സ്വീകരിച്ചിട്ടുള്ളത്.എല്ലാവരെയും കൂട്ടിയോജിപ്പിച്ചു മുന്നോട്ടു പോകുമ്പോഴാണ് പഞ്ചായത്തിനും ഗുണപരമായ മാറ്റം വരുന്നതെന്നും സിപിഎം നേതാവ് കൂടിയായ ജോയി കുഴിപ്പാല ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top