Kerala

ചാകര വന്നതിൽ പിന്നെ രാമപുരത്തെ വീടുകളിൽ മീൻ കറി.,മീൻ വറുത്തത്.,മീൻ പീര

കോട്ടയം :പാലാ :രാമപുരത്തെ പച്ചക്കറി കടകളിൽ തിരക്ക് കുറഞ്ഞു.കാരണമന്വേഷിച്ചാൽ രണ്ടു ദിവസമായി രാമപുരത്ത് രണ്ടര കിലോ മത്തിക്ക് 100 രൂപയെ വിലയുള്ളൂ.രണ്ടര കിലോ മത്തിക്കു 100;രണ്ടര കിലോ അയലക്ക് 100.വമ്പിച്ച ആദായ വിൽപ്പനയെ കുറിച്ച് ഇന്നലെ കോട്ടയം മീഡിയയിൽ  വാർത്ത വന്നതിൽ പിന്നെ ഉടമസ്ഥനായ സുനിലിന്റെ ഫോണിൽ അന്വേഷണത്തിന്റെ പെരുമഴക്കാലമായിരുന്നു.എല്ലാവരോടും പറഞ്ഞു പേടിക്കേണ്ടാ ഈ ഓഫ്ഫർ നാളെയുമുണ്ട്.

 

സുനിൽ വാക്കു പാലിച്ചു മീൻ പ്രേമികളെ ആനന്ദിപ്പിച്ചു കൊണ്ട് ഇന്നും കടയ്ക്കു മുന്നിൽ മിനിലോറിയിലിട്ട് മീൻ വിൽപ്പന തുടങ്ങി.വരുന്നവരെല്ലാം ബന്ധുക്കൾക്കും അയൽക്കാർക്കും എല്ലാവര്ക്കും വാങ്ങിച്ചോണ്ട് പോകുന്നുണ്ട്.അന്യ സംസ്ഥാന തൊഴിലാളികളും കൂട്ടം കൂട്ടമായെത്തി മീൻ വാങ്ങിക്കുന്നുണ്ട്.സസ്ഥാ മിൽത്തെ..ബഹുത്ത് സസ്ഥാ മിൽത്തെ എന്നൊക്കെ അവർ പറഞ്ഞു ചിരിക്കുന്നുമുണ്ട്.

വാർത്ത പ്രചരിച്ചതിനെ തുടർന്ന് അടുത്ത പഞ്ചായത്തിൽ നിന്നുമൊക്കെ ആളുകൾ വഖ്‌റൻ തുടങ്ങി.എല്ലാവരും ബന്ധുക്കൾക്കുള്ളത് കൂടി വാങ്ങികൊണ്ടാണ് പോകുന്നത്.രാമപുരത്തെ വീടുകളിൽ ഇപ്പോൾ ചോറിന്റെ കൂടെ മീൻ വിഭവങ്ങളാണ് അധികവും.മീൻ കറി ,മീൻ വറുത്തത്.,മീൻ പീര,മീൻ അച്ചാർ  എന്നിങ്ങനെ പോകുന്നു മീൻ വിഭവങ്ങളുടെ പട്ടിക.ഇതിനിടെ ചില വിരുതന്മാർ ഉപ്പ് പുരട്ടി പാറപ്പുറത്തിട്ട് ഉണക്കി സൂക്ഷിക്കുന്നുൻമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top