Kerala

സിനിമ താരവും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

തിരുവനന്തപുരം : സിനിമ താരവും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. താരത്തെ ഉള്‍പ്പെടുത്തിയത് കേന്ദ്ര നിർദേശ പ്രകാരമാണ്. പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രെട്ടറിമാരും മാത്രം കോർ കമ്മിറ്റിയിൽ വരുന്നതായിരുന്ന പാര്‍ട്ടിയിലെ പതിവ് രീതി. പതിവ് നടപടികള്‍ മറികടന്നാണ് താരത്തിന് ഔദ്യോഗിക ചുമതല നല്‍കിയത്.

 

ചുമതലയേറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴും തന്‍റെ തൊഴില്‍ അഭിനയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു താരം.പക്ഷെ ബിജെപി യുടെ പല സമരങ്ങളും ജനകീയമാക്കിയത് സുരേഷ്‌ഗോപി ആണെന്ന് കേന്ദ്ര നേതൃത്വത്തെ ദൂതന്മാർ അറിയിച്ചിരുന്നു.മാവേലിക്കര സഹകരണ ബാങ്ക് അഴിമതി പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന  തരത്തിൽ കൊണ്ട് വന്നത് സുരേഷ് ഗോപിയുടെ ഏകദിന ഉപവാസത്തോടെയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top