Tech

പുത്തൻ അപ്ഡേഷനുമായി വാട്സാപ്പ്

ന്യൂഡൽഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് വീണ്ടുമൊരു കിടിലൻ ഫീച്ചറുമായി എത്തുകയാണ്. ‘കീപ്പ് ഇൻ ചാറ്റ്’ എന്നതാണ് പുതിയ അപ്ഡേഷന്റെ പേര്. ഡിസപ്പിയറിങ് മെസെജുകൾ സേവ് ചെയ്യാൻ ഈ അപ്ഡേറ്റ് സഹായിക്കും. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ഇതിന്റെ ഡവലപ്പ്മെന്റിലായിരുന്നു ടീം. കഴിഞ്ഞ ദിവസമാണ് പുതിയ അപ്ഡേഷൻ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

ടൈമറ് സെറ്റ് ചെയ്ത ശേഷം മറ്റ് മെസെജുകൾ ഡീലിറ്റായാലും ഇഷ്ടമുള്ളവ ബുക്ക് മാർക്ക് ചെയ്ത് സൂക്ഷിക്കാനാകും. ചിലപ്പോള്‌ കീപ്പ് ചെയ്യാനാഗ്രഹിക്കുന്ന ചിത്രങ്ങളോ വോയിസ് നോട്ടുകളോ കാണും. അവ സേവ് ചെയ്ത് സൂക്ഷിക്കാൻ പുതിയ അപ്ഡേറ്റ് സഹായിക്കും. മെസെജ് അയയ്ക്കുന്നവരുടെ ഇഷ്ടമനുസരിച്ചേ വായിക്കുന്നവർക്ക് ആ മെസെജ് സേവ് ചെയ്യാനാകൂ.

വാട്ട്‌സ്ആപ്പിൽ സേവ് ചെയ്‌ത മെസെജുകൾ ഒരു ബുക്ക്‌മാർക്ക് ഐക്കൺ ഉപയോഗിച്ച് മാർക്ക് ചെയ്ത് കെപ്റ്റ് മെസേജസ് ഫോൾഡറിലെ ചാറ്റ് വഴി ഓർഗനൈസ് ചെയ്‌ത് കാണാനുമാകും.ഡിസപ്പിയറിങ് ഓപ്ഷനിൽ പുതിയ ഫീച്ചർ കൂടി വാട്ട്സാപ്പ് ഉൾപ്പെടുത്തുണ്ട്. നിലവിൽ, ഉപയോക്താക്കൾക്ക് മൂന്ന് ഓപ്‌ഷനുകൾ ഉപയോഗിച്ചാണ് മെസെജിന്റെ ടൈമർ സെറ്റ് ചെയ്യാനാകുന്നത്. 24 മണിക്കൂർ, ഏഴ് ദിവസം, 90 ദിവസം. എന്നിങ്ങനെ ആണത്. പുതിയ അപ്ഡേഷനുസരിച്ച് അത് ഒരു വർഷം, 180 ദിവസം, 60 ദിവസം, 30 ദിവസം, 21 ദിവസം, 14 ദിവസം, ആറ് ദിവസം, അഞ്ച് ദിവസം, നാല്ദിവസം, മൂന്ന് ദിവസം, രണ്ട് ദിവസം, 12 മണിക്കൂർ എന്നിങ്ങനെയായി മാറും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top