Kerala

വാട്സ്‌ആപ്പ് മാര്‍ച്ച്‌ മാസത്തില്‍ 18 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചു

ഡല്‍ഹിലോകത്തിലെ ഏറ്റവും മികച്ച മെസ്സേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്‌ആപ്പ് മാര്‍ച്ച്‌ മാസത്തില്‍ 18 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു. നിരോധനവുമായി ബന്ധപ്പെട്ട് വാട്സ്‌ആപ്പ് ഇപ്പോള്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന് കീഴില്‍ വരുന്ന വാട്സ്‌ആപ്പിലെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് നിരോധനവുമായി ബന്ധപ്പെട്ട കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

2022 മാര്‍ച്ചില്‍ ആകെ 597 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 117 എണ്ണം അക്കൗണ്ട് സപ്പോര്‍ട്ടുമായി ബന്ധപ്പെട്ടതും 407 എണ്ണം നിരോധന അപ്പീലുകളുമായി ബന്ധപ്പെട്ടതും 37 എണ്ണം പ്രൊഡക്‌ട് സപ്പോര്‍ട്ടുമായി ബന്ധപ്പെട്ടതും 13 എണ്ണം സുരക്ഷയുമായി ബന്ധപ്പെട്ടതും 28 എണ്ണം ബാക്കി സപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ടവയുമാണ് .

 

വാട്ട്സ്‌ ആപ്പിന്റെ അബ്യൂസ് ഡിറ്റക്ഷന്‍ ഫീച്ചര്‍ പ്രകാരം 2022 മാര്‍ച്ച്‌ 1നും മാര്‍ച്ച്‌ 31നും ഇടയില്‍ 1,805,000 ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചിട്ടുണ്ട്. +91 എന്ന ISD കോഡു വഴിയാണ് ഇന്ത്യന്‍ അക്കൗണ്ടുകളെ കമ്പിനി തിരിച്ചറിയുന്നത്. ’അക്കൗണ്ട് രജിസ്ട്രേഷന്‍, സന്ദേശമയയ്ക്കല്‍, ഉപഭോക്തൃ റിപ്പോര്‍ട്ടുകളുടെയും ബ്ലോഗുകളുടെയും അടിസ്ഥാനത്തില്‍ ലഭിക്കുന്ന നെഗറ്റീവ് ഫീഡ്ബാക്കിനുള്ള പ്രതികരണം എന്നിങ്ങനെ മൂന്നു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വാട്സ്‌ആപ്പ് ദുരുപയോഗം കണ്ടെത്തുന്നതെന്ന്’ റിപ്പോര്‍ട്ടില്‍ പറയുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top