Kerala

ഏറ്റുമാനൂര്‍ – കോട്ടയം – ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍,ട്രെയിനുകളുടെ സമയത്തില്‍ താത്കാലിക മാറ്റം

കൊല്ലം : ഏറ്റുമാനൂര്‍ – കോട്ടയം – ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ കൊല്ലം – പുനലൂര്‍ – ചെങ്കോട്ട പാതയില്‍ സര്‍വീസ് നടത്തുന്ന ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചില ട്രെയിനുകളുടെ സമയത്തില്‍ താത്കാലിക മാറ്റം വരുത്തുകയും ചെയ്യുമെന്ന് മധുര റെയില്‍വേ ഡിവിഷന്‍ അറിയിച്ചു.

പുനലൂര്‍ – ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്‌പ്രസും ഗുരുവായൂര്‍ – പുനലൂര്‍ ഇന്റര്‍സിറ്റി എക്സ്‌പ്രസും 21 മുതല്‍ 28 വരെ പൂര്‍ണമായി റദ്ദാക്കിയിട്ടുണ്ട് . തിരുനെല്‍വേലി – പാലക്കാട് പാലരുവി എക്സ്‌പ്രസ് 27നും പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്സ്‌പ്രസ് 28നും ഉണ്ടാവില്ല. 22 മുതല്‍ 27 വരെ പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്സ്‌പ്രസ് 75 മുതല്‍ 90 മിനിട്ട് വൈകിയേ ഓടൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top