Kerala

പാലാ കൊട്ടാരമറ്റത്തേയ്ക്ക് വെള്ളം കയറി തുടങ്ങി:ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ പകുതിയിലധികം വാർഡുകളും വെള്ളത്തിൽ മുങ്ങി

കോട്ടയം :പാലാ :പാലായിലും പരിസരത്തും പെയ്തു കൊണ്ടിരിക്കുന്ന രൂക്ഷമായ കാലവർഷത്തിന്റെ ഭാഗമായി വെള്ളം കൊട്ടാരമറ്റം റോഡിലേക്ക് കയറി തുടങ്ങി.എന്നാൽ ഈരാറ്റുപേട്ട റൂട്ടിലെ ആദ്യം വെള്ളം കയറിയ പനയ്ക്കപ്പലത്ത് വെള്ളം ഇറങ്ങി തുടങ്ങി.പനയ്ക്കപ്പലത്ത് നാലടി വെള്ളം ഉയരുമ്പോഴാണ് പാലാ കൊട്ടാരമറ്റത്ത് വെള്ളം കയറി തുടങ്ങുന്നതെന്നാണ് മീനച്ചിലാർ നിരീക്ഷകർ പറയുന്നത്.കഴിഞ്ഞ വര്ഷം പാലായ്ക്കടുത്തുള്ള കടയും ഭാഗത്ത് മൂന്നു തവണ വെള്ളം റോഡിൽ കയറിയിരുന്നു.എന്നാൽ ഇത്തവണ ഇവിടെ വെള്ളപ്പൊക്കമില്ലാത്തതിനാൽ കടയും തോട് കമ്പിച്ചിട്ടില്ല.കടയും തോട് മീനച്ചിലാറ്റിൽ ചേരുന്ന സെന്റ് തോമസ് കോളേജ് ഭാഗത്തെ വെള്ള തള്ളൽ മൂലം പാലാ ടൗണിൽ വെള്ളം കയറുന്ന പ്രവണത ഇത്തവണ ദൃശ്യമല്ല.അതുകൊണ്ടു തന്നെ പാലാ സുരക്ഷിതമായി തുടരുകയാണ്.എന്നാൽ വ്യാപാരികൾ ജാഗ്രതയിലാണ്.മുത്തോലി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുള്ളതായി പഞ്ചായത്ത്  പ്രസിഡണ്ട് രഞ്ജിത്ത് മീനാ ഭവൻ അറിയിച്ചു.

അതേസമയം  ശക്തമായ മഴയിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകി യതിനാൽ ഈരാറ്റുപേട്ട  നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നിരവധി വീടുകളിൽ വെള്ളം കയറിയതിനാൽ വീട്ടുപകരണങ്ങൾ നശിച്ചു.ടൗണിലെ ഇരു കോസ് വേ പാലങ്ങളും പൂർണമായും വെള്ളത്തിനടിയിലായി. പാലായിലേക്കും തൊടുപുഴയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. പൂഞ്ഞാർ ടൗണിൽ വെള്ളം കയറിയതു മൂലം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

 

ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ പകുതിയിലധികം വാർഡുകളും വെള്ളത്തിൽ മുങ്ങി. നടയ്ക്കല്‍, താഴത്തെ നടയ്ക്കല്‍ പൊന്തനാർ പറമ്പ് , കാരക്കാട് , ടൗൺ തെക്കേകര , കടുവാ മുഴി ഭാഗങ്ങളില്‍ വെള്ളം കയറി. താഴത്തെ നടയ്ക്കല്‍ ഭാഗത്ത് വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായത്. ഇവിടെ വീടുകളെല്ലാം വെള്ളത്തിലായി.

ഞായറാഴ്ചയും ഇവിടെങ്ങളിൽ മലവെള്ളം കയറിയിരുന്നു. മാതക്കൽ തോട്ടിൽ വെള്ളം ഉയർന്നതിനെ തുടർന്ന് തോടിന് ഇരു വശമുള്ള എൺപതിലധികം വീടുകളിൽ വെള്ളം കയറി 35 കണറുകൾ വെള്ളത്തിനടിയിലായിമുരുക്കാലി അൻസാർ മസ്ജിദിന്റെ താഴത്തെ നിലയിൽ മൊത്തം വെള്ളം കയറി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top