Uncategorized

താറാവെന്ന് കരുതി അരയന്നത്തെ കൊന്നുതിന്നു; മൂന്നുപേർ അറസ്റ്റിൽ

വന്യജീവികളെ പിടികൂടുന്നതും കൊല്ലുന്നതും പല രാജ്യങ്ങളിലും കുറ്റമാണ്. ഇതിനു നല്ല ശിക്ഷയും ആളുകൾക്ക് ലഭിച്ചിട്ടുണ്ട്. അതുപോലെ തനനെന് പക്ഷികളുടെ കാര്യത്തിലും. ഇപ്പോഴിതാ അത്തരത്തിൽ അരയന്നത്തെ പിടികൂടി പാകം ചെയ്ത് ഭക്ഷിച്ചതിന് മൂന്ന് കൗമാരക്കാർ അറസ്റ്റിലായിരിക്കുകയാണ്‌. അരയന്നത്തെ കണ്ട് താറാവാണ് എന്ന് തെറ്റിദ്ധരിച്ചതിനെ തുടർന്നാണത്രെ ഇവർ അതിനെ പാകം ചെയ്ത് കഴിച്ചത്.

ന്യൂയോർക്കിലെ സിറാക്കൂസിന്റെ പ്രാന്തപ്രദേശമായ മാൻലിയസിലെ ഒരു കുളത്തിൽ വച്ചാണ് വാരാന്ത്യത്തിൽ അരയന്നത്തെ പിടികൂടുകയും അതിനെ കൊലപ്പെടുത്തുകയും ചെയ്തത് എന്ന് ലോക്കൽ പൊലീസ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ പറയുന്നു. പിന്നീട്, അരയന്നത്തിന്റെ കുഞ്ഞുങ്ങളെ ഒരു കടയിൽ ജീവനോടെ കണ്ടെത്തി. ആ കടയിലാണ് അരയന്നത്തെ കൊന്ന് തിന്നതിൽ ഒരാൾ ജോലി ചെയ്യുന്നത്. നാല് അരയന്നക്കുഞ്ഞുങ്ങളേയും പെറ്റുകളായി വളർത്താനാണ് അരയന്നത്തെ കൊന്ന് തിന്നവർ തീരുമാനിച്ചിരുന്നത് എന്നും പൊലീസ് പറയുന്നു.

എന്നാൽ, യുവാക്കളും കുടുംബവും ചേർന്ന് വലിയ അരയന്നത്തെ അപ്പോഴേക്കും കൊന്ന് പാകം ചെയ്ത് തിന്നു കഴിഞ്ഞിരുന്നു. അത് ഒരു വലിയ താറാവാണ് എന്നാണത്രെ യുവാക്കളും കുടുംബവും കരുതിയിരുന്നത്. എന്നാൽ, അതൊരു വന്യജിവി അല്ല. മാൻലിയസിലെ ​ഗ്രാമത്തിന്റെ അധീനതയിലുള്ളതായിരുന്നു ആ അരയന്നം എന്ന് പൊലീസ് പറയുന്നു. 18, 17, 16 വയസ്സ് പ്രായമുള്ള പ്രതികൾക്ക് മേൽ മോഷണം, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് 4,600 പേരുള്ള ഒരു ചെറിയ പട്ടണമായ മാൻലിയസിൽ അരയന്നത്തെ കൊണ്ടുവരുന്നത്. അതിനെ ​ഗ്രാമത്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top