Crime

വെള്ളായണി കാർഷിക കോളജിൽ പെൺകുട്ടിയെ പൊള്ളലേൽപ്പിച്ച് സഹപാഠി; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പെൺകുട്ടിയെ ക്രൂരമായി പൊള്ളിച്ചു സഹപാഠി. വെള്ളായണി കാർഷിക കോളേജിൽ പഠിക്കുനന് പെൺകുട്ടിയെ ആണ് സഹപാഠി പൊള്ളലേൽപ്പിച്ചത്. ആന്ധ്രാ സ്വദേശിയായ പെൺകുട്ടിക്കാണ് പൊള്ളലേറ്റത്. ആന്ധ്രാ സ്വദേശിയായ പെൺകുട്ടി തന്നെയാണ് പൊള്ളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുപേരും ഹോസ്റ്റലിൽ ഒരു മുറിയിലായിരുന്നു താമസം.

ബിഎസ് സി അഗ്രികള്‍ച്ചര്‍ കോഴ്‌സിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക് ഇടയിലാണ് സംഭവം. ആന്ധ്രാ സ്വദേശിനിയെ ഹോസ്റ്റലില്‍ ഒരുമിച്ച് താമസിക്കുന്ന സഹപാഠിയാണ് പൊള്ളലേല്‍പ്പിച്ചത്. മറ്റൊരാളുടെ സഹായത്തോടെയായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

18നാണ് സംഭവം നടന്നത്. തുടക്കത്തില്‍ പരാതി നല്‍കാന്‍ ആന്ധ്രാ സ്വദേശിനി തയ്യാറായില്ല. പൊള്ളലേറ്റതിന് പിന്നാലെ കുട്ടി നാട്ടിലേക്ക് പോകുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ ദേഹത്തെ ഗുരുതര പൊള്ളല്‍ കണ്ട് ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി കോളജില്‍ എത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

നാട്ടില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് കോളജ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top