Kerala

വന്ദേഭാരതിൽ ഇനിമുതൽ ധൈര്യമായി തിരൂരിൽ ഇറങ്ങാം; രാത്രികാല കണക്ഷന്‍ ബസുമായി കെഎസ്ആര്‍ടിസി

മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസിൽ രാത്രി തിരൂർ ഇറങ്ങേണ്ടി വന്നാൽ ഇനിമുതൽ ബസ് ഉണ്ടാകില്ലെന്ന പേടി വേണ്ട. വന്ദേഭാരത് തിരൂരിൽ എത്തുന്ന സമയത്ത് കണക്ഷന്‍ ബസുമായി മലപ്പുറം കെഎസ്ആര്‍ടിസി അവിടെയുണ്ടാകും. ട്രെയിൻ എത്തിയ ശേഷം മടങ്ങുന്ന വിധത്തിൽ റെയിൽവേ സ്റ്റേഷനിൽനിന്നു തന്നെയാണ് സർവീസ് ഒരുക്കിയിരിക്കുന്നത്.

മഞ്ചേരിയില്‍നിന്ന് വൈകിട്ട് 7ന് പുറപ്പെടുന്ന ബസ് രാത്രി 8.40ന് തിരൂര്‍ സ്റ്റേഷനിലെത്തും. 8.52നാണ് വന്ദേഭാരത് തിരൂരിലെത്തുക. തുടര്‍ന്ന് 9 മണിക്ക് ബസ് റെയില്‍വേ സ്റ്റേഷനില്‍നിന്നു പുറപ്പെടും. രാത്രി 10.10ന് മലപ്പുറത്തെത്തും. തിരുവനന്തപുരത്തടക്കം പോയി മടങ്ങുന്നവര്‍ക്കും വന്ദേഭാരതില്‍ കയറി കാസര്‍കോട് ഭാഗത്തേക്ക് പോകുന്നവര്‍ക്കും ഈ ബസ് പ്രയോജനപ്പെടും. മൂന്നാം തീയതി മുതലാണ് സര്‍വീസ് ആരംഭിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top