Kerala

യു ഡി എഫ് ജില്ലാ നേതൃസമ്മേളനം ഡിസംബർ 22 ,4 PM ന് കോട്ടയത്ത്

കോട്ടയം: കോട്ടയം ജില്ലയിലെ യുഡിഎഫ് മണ്ഡലം, ബൂത്ത്തല പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 22 (വ്യാഴം) 4 PM ന് കോട്ടയം ഡിസിസി ഓഡിറ്റോറിയത്തിൽ വച്ച് യുഡിഎഫ് നിയോജകമണ്ഡലം, മണ്ഡലം നേതാക്കളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ജില്ലാ നേതൃസമ്മേളനം സംഘടിപ്പിക്കുകയാണ്.

യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസ്സൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും.

കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, മാണി സി കാപ്പൻ എംഎൽഎ, മുൻ മന്ത്രി കെ.സി.ജോസഫ്, മുൻ എം പി ജോയി എബ്രാഹം, യുഡിഎഫിന്റെ സംസ്ഥാന-ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന്
യു ഡി എഫ് ജില്ലാ കൺവീനർഫിൽസൺ മാത്യൂസും,യു ഡി എഫ് ജില്ലാ സെക്രട്ടറിഅസീസ് ബഡായിലും അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top