Crime

തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാന ന​ഗരത്തിൽ എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ അക്ഷയ് (24), അരുൺ (26) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. 3.127 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. തമ്പാനൂരിൽ ഹോട്ടലിൽ മുറി എടുത്താണ് ഇവർ ന​ഗരത്തിലെ സ്കൂളുകളിലും കോളജുകളിലും ലഹരി കച്ചവടം നടത്തിയിരുന്നത്.

തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുനിൽകുമാർ നേതൃത്വം കൊടുത്ത സംഘത്തിൽ ഐ.ബി പ്രിവന്റീവ് ഓഫീസർ പ്രകാശ്, പ്രേമനാഥൻ, സി ഇ ഒ മാരായ അരുൺ സേവ്യർ, ശരത് എന്നിവർ പങ്കെടുത്തു.

അതിനിടെ, നെയ്യാറ്റിൻകര ചെങ്കൽ ഭാഗത്ത് നിന്ന് 1.45 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് പിടികൂടി. ബീമാപള്ളി സ്വദേശി 26 വയസ്സുള്ള മുഹമ്മദ് സിറാജ് ഒന്നാം പ്രതിയായും, ചെങ്കൽ സ്വദേശി 26 വയസ്സുള്ള കണ്ണൻ എന്നു വിളിക്കുന്ന നന്ദുവിനെ രണ്ടാം പ്രതിയായും അറസ്റ്റ് ചെയ്തു. ഇവർ NDPS കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളവർ ആണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top