Kerala

ആദ്യം ഒറ്റ വോട്ടിന്  കെഎസ് യു; റീ കൗണ്ടിങ്ങിൽ‌ എസ്എഫ്ഐക്ക് വിജയം; കേരളവർമ്മ കോളജ് ചെയർമാൻ തെരഞ്ഞെടുപ്പിൽ നാടകീയ രം​ഗങ്ങൾ

തൃശൂർ: തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് നാടകീയ വിജയം. റീ കൗണ്ടിങ്ങിൽ എസ്എഫ്ഐയുടെ അനിരുദ്ധൻ 11 വോട്ടിന് വിജയിച്ചു. കെഎസ്‌യുവിന്റെ ശ്രീക്കുട്ടനെയാണ് പരാജയപ്പെടുത്തിയത്.

ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. തുടർന്ന് എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിങ്ങ് നടത്തുകയായിരുന്നു. ഈ റീകൗണ്ടിങ്ങിലാണ് എസ്എഫ്ഐ വിജയിച്ചത്.

കേരള വര്‍മ്മ കോളേജിന്‍റെ 41 വര്‍ഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കെഎസ്‌യു സ്ഥാനാര്‍ത്ഥി വിജയിച്ചെന്ന വാർത്തയെത്തിയത്. ഇതോടെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്ഐ റീകൗണ്ടിങ്ങ് ആവശ്യപ്പെട്ട് രം​ഗത്തു വന്നത്.

പൊളിറ്റിക്കല്‍ സയന്‍സില്‍ മൂന്നാം വര്‍ഷ വിദ്യാർത്ഥിയായ ശ്രീക്കുട്ടൻ കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥിയാണ്. ഇടതുപക്ഷ സംഘടന അധ്യാപകർ ഇടപെട്ട് റീകൗണ്ടിംഗ് അസാധുവാക്കിയെന്ന് കെഎസ്‌യു ആരോപിച്ചു. റീകൗണ്ടിങ്ങിനെതിരെ കോടതിയെ സമീപിക്കുമെന്നും കെഎസ്‌യു വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top