Kerala

ട്രെയിനിൽ കയറുന്നതിനിടെ കാലുവഴുതി വീണു; ഒറ്റപ്പാലത്ത് വയോധികന് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലത്ത് ട്രെയിനിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിൽപ്പെട്ട് എഴുപത്തിനാലുകാരൻ മരിച്ചു. മധ്യപ്രദേശ് ജബൽപൂർ ബെഡങ്ങാട്ട് സ്വദേശി കേശവയാണ് മരിച്ചത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഞായറാഴ്ച രാത്രി 8.50 ഓടെയായിരുന്നു ദാരുണമായ സംഭവം.

കന്യാകുമാരിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന എക്സ്പ്രസിൽ ട്രെയിനിൽ കയറുന്നതിനിടെ കേശവ് അബദ്ധത്തിൽ കാലുവഴുതി വീഴുകയായിരുന്നു. തീവണ്ടിക്കും പ്ലാറ്റ്ഫോമിനു ഇടയിൽ കുടുങ്ങിയ ഇയാളെ തീവണ്ടി കുറച്ചു ദൂരം വലിച്ചു കൊണ്ടുപോയി. യാത്രകാരുടെ നിലവിളി കേട്ട് ട്രെയിൻ നിർത്തുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top