Crime

പതിനേഴുകാരനെ പണം വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി പീഡനം; രണ്ടു യുവാക്കൾ അറസ്റ്റിൽ

തൃശൂര്‍: പ്രകൃതി വിരുദ്ധ പീഡന കേസിൽ രണ്ടു യുവാക്കളെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. തിരുവില്വാമല പട്ടിപറമ്പ് ആര്യമ്പടത്ത് വീട്ടില്‍ രഘു (38), വടക്കാഞ്ചേരി പത്താംകല്ല് പുത്തളകുളം വീട്ടില്‍ ബാദുഷ (20) എന്നിവരാണ് പിടിയിലായത്.

പണം വാഗ്ദാനം ചെയ്ത് ഒന്നാംപ്രതി രഘു രണ്ടാംപ്രതിയുടെ സഹായത്തോടെ പതിനേഴുകാരനെ മോട്ടോര്‍ സൈക്കിളില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. വടക്കാഞ്ചേരി പൊലീസ് എസ് എച്ച് ഒ മാധവന്‍കുട്ടി കെയുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top