മലപ്പുറം: മലപ്പുറത്തെ വളാഞ്ചേരിയിലുള്ള വട്ടപ്പാറയിൽ ലോറി മറിഞ്ഞു മൂന്നു പേർ മരിച്ചു. വട്ടപ്പാറ വളവിൽ ഇന്നു രാവിലെയാണ് സംഭവം.
എറണാകുളം ഭാഗത്തേക്ക് സവാള കയറ്റിവരികയായിരുന്ന ലോറി നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ ക്യാബിനിൽ ഉണ്ടായിരുന്ന മൂന്നുപേരുമാണ് മരിച്ചത്.