Kerala

മത്സ്യമാർക്കറ്റിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നോർത്ത് പറവൂർ: മത്സ്യമാർക്കറ്റിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചിറ്റാറ്റുകര നീണ്ടൂർ തെക്കേത്തറ ചന്ദ്രബാബു(48) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. മത്സ്യമാർക്കറ്റിൽ വാഹനത്തിൽനിന്ന് ബോക്സിൽ നിറച്ച മത്സ്യം ഇറക്കുന്നതിനിടെയാണ് സംഭവം.

ഭാര്യ: തൃപ്രയാർ സ്വദേശി ജീവ. മക്കൾ: ലക്ഷ്മി, ആദിത്ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top