Politics

രാഹുൽഗാന്ധിയുടെ ആഫീസിൽ വാഴ നട്ടവരും,പപ്പുമോൻ എന്നാക്ഷേപിച്ച് നടക്കാതായപ്പോൾ എം പി സ്ഥാനത്തിന് അയോഗ്യത കല്പിച്ചവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ :നോയൽ ലൂക്ക്

കോട്ടയം :രാഹുൽ ഗാന്ധി എം പി യുടെ വയനാട് ആഫീസിൽ വാഴ നട്ടവരും;പപ്പുമോൻ എന്ന് വിളിച്ചാക്ഷേപിച്ചിട്ടും ഗതിക്കാണാതെ ഇപ്പോൾ രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനത്തിന് അയോഗ്യത കല്പിച്ചവരും ഇന്ന് ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണെന്ന് കെ എസ് സി കോട്ടയം ജില്ലാ പ്രസിഡണ്ട് നോയൽ ലൂക്ക് അഭിപ്രായപ്പെട്ടു.

എതിർ രാഷ്ട്രീയത്തിന്റെ കുന്തമുനകളെ തച്ചു തകർക്കുക എന്ന സംഘപരിവാർ  അജണ്ടയുടെ ഏറ്റവും അവസാനത്തെ ഇരയാണിപ്പോൾ രാഹുൽഗാന്ധി.ഡൽഹിയിലെ ആം ആദ്‌മി സർക്കാരിലെ ഉപ മുഖ്യമന്ത്രി ആയ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത് സംഘപരിവാർ അജണ്ടകളുടെ സങ്കലനമാണ്.മൂന്നു തവണ സിസോദിയയെ ചോദ്യം ചെയ്തപ്പോഴും സി ബി ഐ ഉദ്യോഗസ്ഥർ ആവർത്തിച്ചത് ബിജെപി യിൽ ചേർന്നാൽ പണവും ,മുഖ്യമന്ത്രി സ്ഥാനം തരാമെന്നുമാണ് ആവർത്തിച്ചതെന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളതാണ്.കർണ്ണാടകത്തിലെ പത്ര പ്രവർത്തക ഗൗരി ലങ്കേഷിനെ സംഘ പരിവാർ കേന്ദ്രങ്ങൾ വാള് കൊണ്ട് വെട്ടി കൊന്നതും എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിന് ഭാഗമായിരുന്നെന്നു കർണ്ണാടക മാധ്യമങ്ങൾ പറഞ്ഞിട്ടുള്ളതാണ്.

രാഹുൽ ഗാന്ധിയെ ഒരു പ്രസംഗത്തിന്റെ പേരിൽ എം പി സ്ഥാനത്തിന് അയോഗ്യത ചാർത്തിയപ്പോൾ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ വരെ അതൊരു യു പി ക്കാരൻ ബനിയ (താണ സമുദായം) ആണെന്ന് ആക്ഷേപിച്ചിട്ടുള്ള ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ എത്രയോ തവണ നിയമ നടപടികളെ നേരിടേണ്ടതായി വരും.അയൽപക്കത്തുള്ള മുസ്‌ലിംകളെ കൊല്ലണമെന്ന് തീ  തുപ്പുന്ന വർഗീയത ,മാധ്യമങ്ങളിലൂടെ വിളമ്പിയ ബിജെപി നേതാക്കളായ സാധ്വി ഋതംബരയും,ഉമാ ഭാരതിയുമൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ രാഹുൽഗാന്ധി അധിക്ഷേപ പ്രസംഗം നടത്തിയെന്ന് ആരോപിക്കുന്നവരുടെ നൈതീകത എവിടെ പോയി ഒളിച്ചു.

രാഹുൽ ഗാന്ധി പാർലമെന്റിൽ കേന്ദ്രത്തിനെതിരെ നടത്തിയ പ്രസംഗ രേഖകൾ സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു അസഹിഷ്ണുത പ്രകടിപ്പിച്ചപ്പോൾ,സംസ്ഥാനത്തെ പിണറായി സർക്കാർ മാത്യു കുഴൽ നാടൻ പിണറായിക്കും കുടുംബത്തിനുമെതിരെ നടത്തിയ പ്രസംഗ രേഖകളും നിയമസഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു.ഫലത്തിൽ സിപിഎമ്മും.,ബിജെപി യും രാഹുൽ ഗാന്ധി പ്രശ്നത്തിൽ ചേട്ടൻ ബാവയും ,അനിയൻ ബാവയും കളിക്കുകയാണെന്നു കെ എസ് സി കോട്ടയം ജില്ലാ പ്രസിഡണ്ട് നോയൽ ലൂക്ക് അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top