കോട്ടയം:പാലാ:പുതുവർഷത്തിൽ മീനച്ചിൽ താലൂക്കിലെ ആദ്യ അപകട മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു.പാലാ തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി പാലത്തിനു സമീപമുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടത്.സഞ്ചരിച്ചു കൊണ്ടിരിക്കെ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.കടനാട് മഠത്തിപ്പറമ്പിൽ അജയൻ (40) ആണ് കൊല്ലപ്പെട്ടത്.


രാത്രി പതിനൊന്നോടെ ഉണ്ടായ അപകടം കണ്ടെത്തിയ നാട്ടുകാരും.,പോലീസും ചേർന്ന് പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരണമടയുകയായിരുന്നു.മൃതദേഹം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്.ഇന്ന് പോലീസ് പരിശോധനകൾ പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.

