തമിഴ്നാട്ടിൽ 74 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 120 ആയി. സംസ്ഥാനത്തെ ഇന്നത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. 1155 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 589 പേർക്ക് ചെന്നൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചു. രോഗം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

മെട്രോ തീവണ്ടികളിൽ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കു. വിവാഹം, മറ്റ് ചടങ്ങുകൾ എന്നിവയിൽ നൂറുപേരിൽ കൂടുതൽ പേർ പാടില്ല. മരണവുമായ ബന്ധപ്പെട്ട ചടങ്ങുകൾക്ക് 50 പേർ മാത്രമേ പങ്കെടുക്കാവു. ജിം, യോഗ പരിശീലന കേന്ദ്രങ്ങൾ എന്നിവയിൽ 50 ശതമാനം മാത്രം ആളുകളെ മാത്രമെ പ്രവേശിപ്പിക്കാവു എന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കൊവിഡും ഒമിക്രോൺ വകഭേദവും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ.

