Kerala

ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായ കോവിഡ് -19 മഹാമാരി അവസാനിച്ചതായി ലോകാരോഗ്യ സംഘടന

ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായ കോവിഡ് -19 മഹാമാരി അവസാനിച്ചതായി ലോകാരോഗ്യ സംഘടന. കോവിഡ് ഭീഷണി ലോകമെങ്ങും തുടരുന്നുവെന്നും WHO ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ തീവ്രപരിചരണ വിഭാഗങ്ങളിൽ ജീവനുവേണ്ടി പോരാടുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2020 ജനുവരിയിലാണ് കോവിഡ് -19നെ തുടർന്ന് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അതേസമയം, ആഗോള അടിയന്തരാവസ്ഥയല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും കോവിഡിനെതിരെയുള്ള ജാഗ്രത തുടരണമെന്ന് ടെഡ്രോസ് അദനോം വ്യക്തമാക്കി. അപകടം പൂർണമായും ഒഴിവായി എന്നല്ലെന്നും സാഹചര്യം മാറിയാൽ അടിയന്തരാവസ്ഥ പുനഃസ്ഥാപിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top