കോട്ടയം :കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സുജിത് കുമാറിനെ കൈക്കൂലി വാങ്ങിക്കുന്നതിനിടയിൽ വിജിലൻസ് കയ്യോടെ പിടികൂടി.കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ സർജനായ ഈ ഡോക്ടറെ കുറിച്ച് വ്യാപകമായ പരാതി ഉയർന്നിരുന്നു.ഇത് സംബന്ധിച്ച് വിജിലൻസ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തിയതിനെ തുടർന്ന് നിജസ്ഥിതി ബോധ്യപ്പെട്ടതിനെ തുടർന്ന് കെണിയൊരുക്കുകയായിരുന്നു.ഇന്ന് വൈകിട്ട് 5.30 നാണു കൈക്കൂലി വീരനായ സുജിത് കുമാർ സി എസ് നെ വിജിലൻസ് അറസ്റ്റ് ചെയ്തത്.കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി വടക്കേക്കര വില്ലേജിൽ മൂത്തനാരികത്ത് വീട്ടിൽ സദാനന്ദൻ മകനാണ് പിടിക്കൂടപ്പെട്ട ഡോക്ടർ സുജിത് കുമാർ.ഇപ്പോൾ കാഞ്ഞിരപ്പള്ളിയിൽ ചിറക്കടവ് തമ്പലക്കാട് റൂട്ടിൽ പ്രശാന്ത് ഭവനിൽ താമസിച്ചു വരികയാണ്.

മുണ്ടക്കയം സ്വദേശി ഹെർണിയ രോഗത്തിന് ചികിത്സയ്ക്കായി ചെന്നപ്പോൾ 15.8 .2022 ൽ ഓപ്പറേഷൻ വേണ്ടി വരുമെന്നും 5000 രൂപാ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.16 ആം തീയതി അഡ്മിറ്റാവുകയും 2000 രൂപാ കൈക്കൂലിയായി നൽകുകയും ചെയ്തു.18 നു ഓപ്പറേഷൻ കഴിഞ്ഞിട്ട് രോഗിയുടെ മകനോട് ബാക്കി 3000 രൂപാ ആവശ്യപ്പെടുകയായിരുന്നു.അവർ വിജിലന്സുമായി ബന്ധപ്പെടുകയും,വിജിലൻസ് നൽകിയ നോട്ടു സഹിതം ഇന്ന് ആശുപത്രിക്കു സമീപമുള്ള ഡോക്ടറുടെ വീട്ടിൽ കൊണ്ട് പോയി കൊടുക്കുന്ന സമയം മറഞ്ഞു നിന്ന വിജിലൻസ് ഉദ്യോഗസ്ഥർ പെട്ടെന്ന് എത്തിച്ചേർന്നു പിടി കൂടുകയായിരുന്നു.
കോട്ടയം വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം.,കോട്ടയം വിജിലൻസ് റെയിഞ്ച് ഡി വൈ എസ് പി., പി വി മനോജ് കുമാറും ., ഐഒപി മഹേഷ് പിള്ള, എസ് ഐ സുരേഷ് കുമാർ, എ എസ് ഐ സ്റ്റാൻലി തോമസ്, ബേസിൽ പി ഐസക്, എസിപിഒ മാരായ രാജേഷ് ടി പി, അനൂപ് ടി എസ്, അനൂപ് കെ എ, ജോഷി, അരുൺ ചന്ദ്, വനിതാഎസ് സി പി ഒ രഞ്ജിനി കെ പി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു

