Kerala

റബ്ബർ നിയമ ബിൽ പിൻവലിക്കണം. ഡാന്റീസ് കൂനാനിക്കൽ

 

പാലാ: റബ്ബർ കർഷകരെ ദുരിതത്തിലാഴ്ത്തുന്ന റബ്ബർ നിയമ പരിഷ്കരണ ബിൽ അവതരണ നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡാന്റീസ് കൂനാനിക്കൽ ആവശ്യപ്പെട്ടു.

റബ്ബർ ബോർഡിനെ ഇല്ലാതാക്കാനും കർഷകർക്ക് നീതിപൂർവ്വകമായ മിനിമം താങ്ങുവില ഉറപ്പു വരുത്താതെ മാക്സിമം വിപണി വില നിശ്ചയിച്ചു കൊണ്ട് വൻകിട കമ്പനികൾക്കു മുൻപിൽ റബ്ബർ കർഷകരെ അടിമപ്പെടുത്തുവാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ തികഞ്ഞ ജാഗ്രതയും പ്രതിഷേധവും ഉയർന്നുവരേണ്ടതുണ്ടന്നും ഡാന്റീസ് പറഞ്ഞു. കർഷക യൂണിയൻ നിയോജകമണ്ടലം നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് അപ്പച്ചൻ നെടുംമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. മോൻസ് കുമ്പളന്താനം, തോമസ് കവിയിൽ, കെ.ഭാസ്കരൻ നായർ, ടോമി തകടിയേൽ, തോമസ് നീലിയറ, സണ്ണി ഇഞ്ചിയാനി, എബ്രാഹം കോക്കാട്ട്, ജോസ് തോമസ്, പ്രദീപ് ജോർജ് എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top