Kerala

നഗരസഭയിലെ വികസന പ്രവർത്തനങ്ങളിൽ തുല്യനീതിയും,വിഹിതവും നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിവേദനം നൽകി

കോട്ടയം :പാലാ :നഗരസഭയിലെ വികസന പ്രവർത്തനങ്ങളിൽ തുല്യനീതിയും,വിഹിതവും നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിവേദനം നൽകി.ഇന്ന് രാവിലെ പ്രതിപക്ഷ അംഗങ്ങൾ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ ആഫീസിലെത്തിയാണ് നിവേദനം സമർപ്പിച്ചത്.ഭരണ പക്ഷത്തിനു നൽകുന്ന വിഹിതം തന്നെ പ്രതിപക്ഷത്തിനും അനുവദിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ചെയര്മാനോട് അഭ്യർത്ഥിച്ചു.സതീഷ് ചൊള്ളാനി,വി സി പ്രിൻസ്.,സിജി ടോണി.,മായ രാഹുൽ.,ജോസ് ഇടേട്ട്.,ലിജി ബിജു.,ലിസിക്കുട്ടി മാത്യു,എന്നിവരാണ് ചെയര്മാന്  നിവേദനം നൽകിയ സംഘത്തിലുണ്ടായിരുന്നത്.

 

തന്റെ വാർഡിനോട് അവഗണനയുണ്ടെന്നു സിജി ടോണിയും,തെക്കേക്കരയിലെ ഓട പ്രശ്നത്തിൽ തീരുമാനമുണ്ടാകണമെന്നു മായാ രാഹുലും അഭിപ്രായപ്പെട്ടു.പഴയ ഭരണ സമിതി കാലത്ത് വികസന പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തോട് ആലോചിക്കുന്ന പരിപാടി ഉണ്ടായിരുന്നെന്നും അത് കീഴ്വഴക്കമാക്കി ഈ ഭരണ സമിതിയും തുടരണമെന്നും സതീഷ് ചൊള്ളാനി പറഞ്ഞു.പ്രതിപക്ഷത്തിന്റെ വാർഡുകൾ കണ്ണായ സ്ഥലങ്ങളാണെന്നും അവിടെയൊക്കെ വികസനം എത്തിപ്പെടേണ്ടത് പട്ടണത്തിന്റെ വികസനത്തിനുതന്നെ അനിവാര്യതയാണെന്നും വി സി പ്രിൻസ് അഭിപ്രായപ്പെട്ടു.

 

എന്നാൽ പ്രതിപക്ഷത്തെ വികസന കാര്യങ്ങളിൽ അവഗണിക്കുന്നു എന്നുള്ളത് തെറ്റിദ്ധാരണാ ജനകമാണെന്നും പ്രതിപക്ഷത്തെ എല്ലാ കാര്യങ്ങളിലും വിശ്വാസത്തിലെടുത്താണ് ഇതുവരെ ഭരണ സമിതി മുന്നോട്ടു പോയിട്ടുള്ളതെന്നും .,കൂടുതൽ മോശമായ വഴികളിൽ ഭരണ പക്ഷം എന്നോ പ്രതിപക്ഷം എന്നോ  നോക്കാതെ തുക അനുവദിക്കേണ്ടതുണ്ട് എന്നും.,ജനാധിപത്യ രീതികളിൽ തന്നെ മുന്നോട്ടു പോകുമെന്നും ചെയർമാൻ   ആന്റോ ജോസ് പടിഞ്ഞാറേക്കര കോട്ടയം മീഡിയായോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top