Kerala

സംഗീത കുരുവികൾ ഒന്നിച്ച് കൂടുകൂട്ടുന്നു.,ആരാധകർക്ക് ആഹ്ളാദമായി

സംഗീത സംവിധായകൻ ഗോപീസുന്ദറും ഗായിക അമൃത സുരേഷും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലായതിനുപിന്നാലെ ഇരുവരും ക്ഷേത്രദർശനത്തിനിടയിൽ എടുത്ത ഫോട്ടോ ആരാധകർക്ക് ആഹ്ളാദമായി.

 

അമൃതാ സുരേഷിനൊപ്പമുള്ള ചിത്രം ഗോപീസുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പുറത്തറിഞ്ഞത്. അമൃതയും ചിത്രം പങ്കുവച്ചിരുന്നു.കൂടാതെ ഗോപീസുന്ദറിന്റെ പിറന്നാൾ ദിനമായ ഇന്ന് ആശംസകൾ നേർന്ന് അമൃത സുരേഷ് ഇട്ട പോസ്റ്റും ചർച്ചയായി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരം ആശംസകൾ അറിയിച്ചത്. ഒരായിരം പിറന്നാൾ ആശംസകൾ , എന്റേത് എന്നായിരുന്നു ഗായിക കുറിച്ചത്. ഇപ്പോഴിതാ മകൾ പാത്തുവിനും ഗോപീസുന്ദറിനൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് അമൃത. ഇരുവർക്കും ആശംസകൾ നേർന്നും വിമർശനമുന്നയിച്ചും ആരാധകർ എത്തിയിട്ടുണ്ട്.. കല്യാണം കഴിഞ്ഞോ എന്നും ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്നും ആരാധകരുടെ കമന്റുകൾ ഉണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top