Kerala

എംപി സ്ഥാനം ഒഴിഞ്ഞാലും കേരളത്തിലേക്ക് മടങ്ങില്ല., ഒന്നും നടക്കാത്ത സംസ്ഥാനമാണ് കേരളം:അൽഫോൺസ് കണ്ണന്താനം

ന്യൂഡല്‍ഹി : ബി ജെ പിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ഇടംപിടിക്കാത്തതില്‍ വിഷമമില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. പാര്‍ലമെന്റിലേക്ക് പുതിയ തലമുറ വരട്ടേയെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സീറ്റ് ലഭിക്കാത്തതില്‍ നിരാശയൊന്നുമില്ല. ന്യൂനപക്ഷങ്ങള്‍ ബിജെപിയില്‍ ഒതുക്കപ്പെടുന്നുവെന്നത് വ്യാജ പ്രചരണമാണ്. പാര്‍ട്ടിയില്‍ അങ്ങനെയുള്ള വിവേചനങ്ങളൊന്നുമില്ലെന്ന് കണ്ണന്താനം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. എംപി സ്ഥാനം ഒഴിഞ്ഞാലും കേരളത്തിലേക്ക് മടങ്ങില്ല. ഒന്നും നടക്കാത്ത സംസ്ഥാനമാണ് കേരളം.  ഡല്‍ഹിയില്‍ തുടരാനാണ് തീരുമാനം. പുതിയ മേഖലയില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top