Crime

ഡ്രൈവർ ഉറങ്ങിപ്പോയി മിനിലോറി .,ഓട്ടോ സ്റ്റാൻഡിലേക്ക് പാഞ്ഞുകയറി,നാല് ഓട്ടോ റിക്ഷകൾ തകർന്നു

ക​​ടു​​ത്തു​​രു​​ത്തി: കടുത്തുരുത്തിയിൽ നി​​യ​​ന്ത്ര​​ണംവി​​ട്ട മി​​നിലോ​​റി ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി. നാല് ഓ​​ട്ടോ​​റി​​ക്ഷ​​ക​​ള്‍ ത​​ക​​ര്‍​ന്നു . ആ​​പ്പാ​​ഞ്ചി​​റ സ്വ​​ദേ​​ശി​​ക​​ളാ​​യ ജോ​​സ് മു​​ട​​ക്കാ​​മ്പുറം, സി​​യാ​​ദ് ന​​ട​​യ്ക്ക​​മ്യാ​​ലി​​ല്‍, ബേ​​ബി പാ​​റ​​യി​​ല്‍, പ്ര​​മോ​​ദ് കാ​​ലാ​​യി​​ല്‍ എ​​ന്നി​​വ​​രു​​ടെ ഓ​​ട്ടോ​​റി​​ക്ഷ​​ക​​ളാ​​ണ് ത​​ക​​ര്‍​ന്ന​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.15 ഓ​​ടെ ആ​​പ്പാ​​ഞ്ചി​​റ സ്റ്റാ​​ന്‍​ഡി​​ലാ​​ണ് സം​​ഭ​​വം.

 

കൊ​​ല്ല​​ത്ത് ബാ​​റ്റ​​റി ഇ​​റ​​ക്കി​​യി​​ട്ട് വ​​ട​​ക്ക​​ന്‍ പ​​റ​​വൂ​​രി​​ലേ​​ക്ക് തി​​രി​​കെ പോ​​വു​​ക​​യാ​​യി​​രു​​ന്ന മി​​നി ലോ​​റി​​യാ​​ണ് സ്റ്റാ​​ന്‍​ഡി​​ല്‍ നി​​ര്‍​ത്തി​​യി​​ട്ടി​​രു​​ന്ന ഓ​​ട്ടോ​​റി​​ക്ഷ​​ക​​ളി​​ല്‍ ഇ​​ടി​​ച്ച​​ത്.സം​​ഭ​​വ​​സ​​മ​​യം ഓ​​ട്ടോ ഡ്രൈ​​വ​​ര്‍​മാ​​രാ​​രും വാ​​ഹ​​ന​​ങ്ങ​​ള്‍​ക്കു​​ള്ളി​​ല്‍ ഇ​​ല്ലാ​​തി​​രു​​ന്ന​​തും ബ​​സ് കാ​​ത്ത് നി​​ല്‍​ക്കു​​ന്ന​​വ​​രും സ്‌​​കൂ​​ള്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളും ഇ​​വി​​ടെ​​യി​​ല്ലാ​​ത്ത​​തും വ​​ന്‍ അ​​പ​​ക​​ടം ഒ​​ഴി​​വാ​​ക്കി.ഡ്രൈ​​വ​​ര്‍ ഉ​​റ​​ങ്ങി​പ്പോ​​യ​​താ​​കാം അ​​പ​​ക​​ട​കാ​​ര​​ണ​​മെ​​ന്ന് ക​​രു​​തു​​ന്നു. ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് മേ​​ല്‍​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top