Kerala

പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂല നടപടി സി ബി ഐയുടെ ഭാഗത്ത് നിന്നുണ്ടായി:ജോമോൻ പുത്തൻപുരയ്ക്കൽ

കൊച്ചി : അഭയക്കേസിൽ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ കേസിൽ ഹർജി ചേർന്ന ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്ത്. പ്രതികളുടെ അപ്പീലിന് സി ബി ഐ മറുപടി നൽകിയില്ല. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂല നടപടി സി ബി ഐയുടെ ഭാഗത്ത് നിന്നുണ്ടായി. മനപൂർവം തോറ്റുകൊടുക്കുകയായിരുന്നു . ഇതിനെതിരെ സി ബി ഐ ഡയറക്ടർക്കും പ്രധാനമന്ത്രിക്കും പരാതി നൽകുമെന്ന് ജോമോൻ പുത്തൻ പുരയ്ക്കൽ പറഞ്ഞു. 28 വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് അബയകേസ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ആരോഗ്യ കാരണങ്ങൾ അടക്കം ചൂണ്ടിക്കാട്ടി ഇവർ നൽകിയ അപ്പീൽ കോടതി അംഗീകരിക്കുകയായിരുന്നു.

 

തെലങ്കാനയിൽ നിന്നുള്ള വക്കീലിനെ സിബിഐ കൊണ്ടുവന്നതുപോലും സിബഐ പ്രതികൾക്ക് ജാമ്യം കിട്ടാൻ ആയിരുന്നു.സ്റ്റാൻറിങ് കൌണസിൽ പോലും ഇല്ല. അഭയയെ വധിക്കാൻ ഉപയോഗിച്ചത്കോടാലി യാണോ കൈകോടാലിയാണോ  എന്ന തർക്കം കോടതിയിൽ ഉണ്ടായപ്പോൾ അതിനെ കുറിച്ച് പ്രതികരിക്കാൻ പോലും സി ബി ഐ വക്കീലിന് ആയില്ല. കോടതി അപ്പീലിലേക്കോ മെറിറ്റിലേക്കോ പോയിട്ടില്ലെന്നും ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top