കാഞ്ഞങ്ങാട് : സി.പി.ഐ നേതാവ് വെടിയേറ്റു മരിച്ച കേസില്‍ തോക്ക് പുഴയില്‍നിന്ന് കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്സും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കരിച്ചേരി പുഴയില്‍ കണ്ടെത്തുകയായിരുന്നു. പ്രതി പനയാല്‍ കരിച്ചേരിയിലെ ശ്രീഹരി (28) ബേക്കല്‍ പോലീസില്‍ കീഴടങ്ങിയിരുന്നു. തോക്ക് തൊട്ടടുത്ത പുഴയിലെറിഞ്ഞെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞതാണ്. കരിച്ചേരിയിലെ കൃഷിയിടത്തില്‍വെച്ചാണ് മാധവന് നമ്പ്യാര്‍ക്കു വെടിയേറ്റത്. ചക്ക പറിക്കാന്‍ കൃഷിയിടത്തിലെത്തിയപ്പോള്‍ പന്നിയെ പിടിക്കാനായി ശ്രീഹരി ഒളിപ്പിച്ചു സ്ഥാപിച്ച തോക്കില്‍ തട്ടി വെടി പൊട്ടുകയും വലതുകാല്‍മുട്ടിന് വെടിയേല്‍ക്കുകയുമായിരുന്നു.
സി.പി.ഐ നേതാവ് വെടിയേറ്റു മരിച്ച കേസില്‍ തോക്ക് പുഴയില്‍നിന്ന് കണ്ടെത്തി
By
Posted on