Kerala

കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണു:പിതാവിന് പിന്നാലെ മകനും മരണപ്പെട്ടു

കണ്ണൂർ :ആലക്കോട്: നെല്ലിക്കുന്ന് കാർ അപകടത്തിൽ മാനന്തവാടി സഹായ മെത്രാൻ  മാർ അലക്സ് താരാമംഗലം പിതാവിന്റെ സഹോദര പുത്രൻ പാത്തന്‍പാറ നെല്ലിക്കുന്നിലെ താരാമംഗലം ജിൻസും (18) മരണത്തിനു കീഴടങ്ങി. ജിൻസ് അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സാരമായ പരുക്കുകൾ ഏറ്റിരുന്നു.രാവിലെ നടന്ന അപകടത്തിൽ ജീൻസിന്റെ പിതാവ് മാത്തുക്കുട്ടി മരണപ്പെട്ടിരുന്നു.

ഇന്ന് രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.+2 കഴിഞ്ഞ് നഴ്സിംഗ് ബിരുദ വിദ്യാഭാസത്തിനു പോവാൻ ഇരിക്കുകയായിരുന്നു മരണപ്പെട്ട ജിൻസ്. മാത്തുകുട്ടിയുടെയും ജിൻസിന്റെയും മരണത്തിൽ പകച്ചു നിൽക്കുകയാണ് കുടുംബം.

സഹോദരി : ജിസ്സ്‌ (23)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top