Kerala

മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ കാറിനുള്ളിൽ യുവാവിൻ്റെ മൃതദേഹം പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ കാറിനുള്ളിൽ യുവാവിൻ്റെ മൃതദേഹം പൊള്ളലേറ്റ നിലയിൽ കണ്ടെത്തി.പിതാവിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് അമ്മയോടൊപ്പം ആശുപത്രിയിൽ എത്തിയ ഇടുക്കി സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിയ മകനെ കാണാതായതിനെ തുടർന്നു തിരക്കി നടന്ന അമ്മയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിനുള്ളിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മകനെ മരിച്ച  നിലയിൽ കണ്ടെത്തിയത്.

ഇടുക്കി കീരുത്തോട് മൂലേരിൽ അഖിലിനെയാണ് (31) ദേഹമാസകലം പൊള്ളലേറ്റ പാടുകളുമായി കാറിനുള്ളിൽ കണ്ടെത്തിയത്.ഉള്ളിൽ നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു കാറിനുള്ളിൽ കമഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് സെക്യൂരിറ്റി ജീവനക്കാരും, ആംബുലൻസ് ജീവനക്കാരും ചേർന്ന് വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു.തുടർന്നു സ്ഥലത്ത് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി കാറിന്റെ ലോക്ക് തകർത്ത് മൃതദേഹം പുറത്തെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top