Crime

നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം :നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം സ്വദേശിയായ മേഘ സെബാസ്റ്റ്യനാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതയായത് ഒരു മാസം മുൻപാണ്. പുഞ്ചവയലിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു മരണം. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ മേഘയെ മണിക്കൂറുകളോളം കാണാത്തത്തിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊവിഡ് പരിശോധനകൾ നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Ad
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top