വർക്കല :റെയില്‍വേ ലെവല്‍ക്ക്രോസില്‍ ഓട്ടോറിക്ഷാ പൂട്ടിയിട്ടു. വര്‍ക്കലയിലാണ് റെയില്‍വേയുടെ സുരക്ഷയെ വെല്ലുവിളിച്ച് ജീവനക്കാരന്റെ നടപടി. പത്തുമിനിറ്റോളം ഓട്ടോറിക്ഷ പാളത്തില്‍ കിടന്നു. ഗേറ്റ് തുറക്കാന്‍ വൈകിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കാരണമെന്നു പറയുന്നു. ഇന്നലെ രാവിലെ പത്തിനായിരുന്നു വര്‍ക്കല പുന്നമൂട് ലെവല്‍ക്ക്രോസിലെ റെയില്‍വേ ഗേറ്റ് കീപ്പറുടെ അഹങ്കാരപൂര്‍വ്വമായ പ്രവര്‍ത്തി അരങ്ങേറിയത്.

മലയന്‍ കീഴ് സ്വദേശികളായ അമ്മയും മകനും വര്‍ക്കലയില്‍ നിന്ന് കൊല്ലത്തേയ്ക്ക് പോകുകയായിരുന്നു. ഓട്ടോറിക്ഷ പുന്നമൂട് ഗേറ്റിലെത്തി പത്തു മിനിട്ടു നേരം കാത്തിരുന്ന ശേഷം ഗേറ്റ് തുറക്കാന്‍ പറഞ്ഞപ്പോഴാണ് ഗേറ്റ് കീപ്പര്‍ തുറന്നുനല്‍കിയെങ്കിലും ഒട്ടോറിക്ഷാ പാളത്തിന്റെ നടുക്കെത്തിയപ്പോള്‍ ഇയാള്‍ ഗേറ്റ് അടയ്ക്കുകയും ചെയ്തു.
ഇതുമൂലം 15മിനിറ്റോളം ട്രാക്കില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഓട്ടോയും യാത്രക്കാരും ആ സമയത്ത് അതു വഴി ട്രെയിന്‍ കടന്നു വരാതിരുന്നത് മൂലം ഒരു ദുരന്തം തന്നെയാണ് ഒഴിവായത്. മൂന്ന് ജീവന്‍ വെച്ച് ഗേറ്റ് കീപ്പറുടെ ധിക്കാരപരമായ പ്രവര്‍ത്തിയെക്കുറിച്ച് ഓട്ടോഡ്രൈവറും , യാത്രക്കാരും മലയന്‍ കീഴ് പോലീസിലും റെയില്‍വേ അധികൃതര്‍ക്കും പരാതി നല്‍കി.

