Crime

പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ടു കുട്ടികളുടെ അച്ഛനായ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുണ്ടമന്‍ കടവില്‍ വാടകയ്ക്ക് താമസിക്കുന്ന ഇരുപത്തിയാറുകാരനായ അക്ഷയ് ആണ് അറസ്റ്റിലായത്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

പെണ്‍കുട്ടിയെ ഇയാള്‍ താമസിക്കുന്ന വാടക വീട്ടില്‍ വച്ച് പല പ്രാവശ്യം ലൈംഗികമായി ഉപദ്രവിക്കുകയും ഈ വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തെ ത്തുടര്‍ന്ന് മാനസികമായി ആകെ തളര്‍ന്ന പെണ്‍കുട്ടി അടുത്ത ബന്ധുവിനോട് വിവരം പറയുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുരേഷ് കുമാര്‍, എസ്.ഐ ആശിഷ്, ജിഎസ് ഐ ബൈജു, സിപിഓമാരായ പ്രജു, രാജേഷ്, അജിത്ത് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top