Politics

സുധാകരനിസത്തിന് പിന്നാലെ കോട്ടയത്ത് കോൺഗ്രസിൽ സുരേഷിസം

കോട്ടയം :സുധാകരനിസത്തിന് പിന്നാലെ കോട്ടയത്ത് കോൺഗ്രസിൽ സുരേഷിസം: ഇന്ദിരാ ഗാന്ധി സ്മാരകം കയ്യേറി സ്ഥാപിച്ച സിപിഎം ജില്ലാ സമ്മേളന പ്രചരണ വസ്തുക്കൾ നശിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് അറസ്റ്റിൽ; കേസിൽ രണ്ടാം പ്രതി ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ്.കോൺഗ്രസിൽ ശൈലി മാറ്റത്തിൻറെ കാലമാണ്. ഈ ശൈലി മാറ്റത്തിന് രാഷ്ട്രീയ എതിരാളികൾ ആരോപണം ആയും, കോൺഗ്രസ് അണികൾ ആവേശത്തോടെയും ഈ ശൈലി മാറ്റത്തെ വിളിക്കുന്നത് സുധാകരനിസം എന്നാണ്. ഈ ശൈലി മാറ്റത്തിന് സമാനമായ ശൈലി മാറ്റം തന്നെയാണ് കോട്ടയത്തെ കോൺഗ്രസിലും നടക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

കോൺഗ്രസിൽ ശൈലി മാറ്റത്തിൻറെ കാലമാണ്. ഈ ശൈലി മാറ്റത്തിന് രാഷ്ട്രീയ എതിരാളികൾ ആരോപണം ആയും, കോൺഗ്രസ് അണികൾ ആവേശത്തോടെയും ഈ ശൈലി മാറ്റത്തെ വിളിക്കുന്നത് സുധാകരനിസം എന്നാണ്. ഈ ശൈലി മാറ്റത്തിന് സമാനമായ ശൈലി മാറ്റം തന്നെയാണ് കോട്ടയത്തെ കോൺഗ്രസിലും നടക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

 

തൻറെ സ്വദേശമായ നാട്ടകത്ത് ഇന്ദിരാഗാന്ധി സ്മാരകത്തിന് നേരെ സിപിഎം നടത്തിയ കടന്നുകയറ്റം അദ്ദേഹം അംഗീകരിക്കാൻ കൂട്ടാക്കിയില്ല എന്ന് തന്നെ വേണം ഏറ്റവും പുതിയ സംഭവവികാസങ്ങളിൽ നിന്ന് അനുമാനിക്കാൻ. ഇന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡൻറ് രാഹുൽ മറിയപ്പള്ളി മൊഴി കൊടുത്തിരിക്കുന്നത് അനുസരിച്ച് താൻ ആണ് പ്രചരണ സാമഗ്രികൾ നീക്കം ചെയ്തതെന്നും, ഡിസിസി പ്രസിഡൻറ് ആവശ്യപ്പെട്ടതനുസരിച്ചാണ് ഇതിനു മുതിർന്നത് എന്നുമാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാഹുലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

 

സർവ്വം സമവായം എന്ന നിലപാട് കോൺഗ്രസ് ജില്ലാ നേതൃത്വം ഉപേക്ഷിച്ചു എന്നു തന്നെ വേണം ഇതിൽനിന്നു മനസ്സിലാക്കാൻ. തെറിക്കുത്തരം മുറിപ്പത്തൽ എന്ന സുധാകരൻ ശൈലിയിൽ തന്നെയാകും കോട്ടയത്തെ കോൺഗ്രസിൻറെ മുന്നോട്ടുള്ള പോക്ക്. കോട്ടയത്തെ ഈ ശൈലി മാറ്റത്തെ സുരേഷിസം എന്നുവേണമെങ്കിലും വിശേഷിപ്പിക്കാം. കാരണം ജില്ലയിലെമ്പാടും പ്രവർത്തകർക്ക് ആത്മവീര്യം പകർന്നുകൊണ്ട് കോൺഗ്രസിന് തിരിച്ചുവരവിൻറെ പാതയൊരുക്കുകയാണ് ഡിസിസി പ്രസിഡൻറ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top