വാരണാസി: ഗംഗാ ആരതിയിൽ പങ്കെടുത്ത് നടി സണ്ണി ലിയോണ്‍. പിങ്ക് സൽവാർ സ്യൂട്ടിലാണ് സണ്ണി എത്തിയത്. കഴുത്തിൽ മാലയും, തലയിൽ ദുപ്പട്ടയും, നെറ്റിയിൽ ചന്ദനവും എല്ലാമായി പരമ്പരാഗത രീതിയില്‍ തന്നെയാണ് സണ്ണി ഗംഗ ആരതിയില്‍ പങ്കെടുക്കുന്നത്.

മുൻ ഐഎഎസ് ഉദ്യോഗസ്ഥനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറുമായ അഭിഷേക് സിംഗ്, ഒരു പുരോഹിതര്‍ എന്നിവര്‍ക്കൊപ്പം സണ്ണി ഗംഗാ ആരതിയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ എഎൻഐ അടക്കം പങ്കുവച്ചിട്ടുണ്ട്. വ്യാഴാഴ്ച സണ്ണി തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ ഗംഗാ ആരതിയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
“വാരണാസിയിലെ ഏറ്റവും അത്ഭുതകരമായ അനുഭവം ഗംഗാ ആരതി കാണുകയാണ്” എന്ന് ഇതിന് സണ്ണി ക്യാപ്ക്ഷനായി രേഖപ്പെടുത്തിയിരിക്കുന്നത്.

