Kerala

വീട്ടു മുറ്റത്തു കളിക്കുകയായിരുന്ന എട്ട് വയസുകാരനെ ആക്രമിച്ച് തെരുവു നായ്ക്കൂട്ടം

മലപ്പുറം: എട്ട് വയസുകാരനു നേരെ തെരുവു നായ്ക്കൂട്ടത്തിന്റെ ആക്രമണം. മലപ്പുറം മമ്പാടാണ് വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെ നായ്ക്കൂട്ടം ആക്രമിച്ചത്.

സന്നദ്ധ സേവന സംഘടനയായ എമർജൻസി റെസ്ക്യു ഫോഴ്സ് അം​ഗമായ ഡെന്നി എബ്രഹാമിന്റെ മകൻ ജോയലിനെയാണ് അഞ്ചോളം നായകൾ കടിച്ചത്. കുട്ടിയുടെ കാലിനാണ് പരിക്കേറ്റത്.

കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. മമ്പാട്, പലാപ്പറമ്പ് മേഖലകളിൽ തെരുവു നായ ശല്യം അതിരൂക്ഷമാണെന്നു നാട്ടുകാർ വ്യക്തമാക്കി.

പരിഹാരം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഇല്ലെന്നും നാട്ടുകാർ ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top