Crime

വിദ്യാർത്ഥികളെ പീഡിപ്പിച്ച കായിക അധ്യാപകൻ പോലീസ് അറസ്റ്റിൽ

തിരുവനന്തപുരം: വിദ്യാർഥികളെ പീഡിപ്പിച്ച കായിക അധ്യാപകൻ അറസ്റ്റിൽ. കൂടിയായ മാരായമുട്ടം വടകര നീരറതല രതീഷ് എന്ന ഫാദർ ജസ്റ്റിനാണ് (40) അറസ്റ്റിലായത്. പ്രതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ 2019 മുതൽ 2021 കാലയളവ് വരെ ചില കുട്ടികളെ പീഡിപ്പിച്ചിരുന്നു. ചൈൽഡ് ലൈനിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് .

നെയ്യാർ ഡാം പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതിയായ ഫാദർ പിടിയിലാകുന്നത്. മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് പ്രതി പിടിയിലായിരിക്കുന്നത്. പ്രതിയെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top