Kerala

മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് നിലപാടുകൾ; സോളാർക്കേസിൽ മലക്കംമറിഞ്ഞ് യു‍ഡിഎഫ്

തിരുവനന്തപുരം: സോളാർ പീഡനക്കേസ് ഭരണപക്ഷത്തിനുള്ള രഷ്ട്രീയ ആയുധമാക്കി മാറ്റാൻ ശ്രമിച്ച യു‍ഡിഎഫിന് ലക്ഷ്യം നിശ്ചയിക്കാനാകാതെ വഴിമുട്ടി. പ്രതിപക്ഷത്തി​ന്റെ ആവശ്യപ്രകാരം സോളാർക്കേസിൽ ഗൂഢാലോചനയെന്ന സി.ബി.ഐ റിപ്പോർട്ടിന് മേൽ അന്വേഷണം വന്നാൽ അത് ചിലപ്പോൾ യു.ഡി.എഫിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ.

അതുകൊണ്ടാണ് തന്നെയാണ് രണ്ട് ദിവസം മുമ്പ് പറഞ്ഞതെല്ലാം പ്രതിപക്ഷത്തിന് വിഴുങ്ങേണ്ടി വന്നത്. മൂന്ന് ദിവസം മൂന്ന് നിലപാടാണ് യു.ഡി.എഫ് പറഞ്ഞത്. ഉമ്മൻചാണ്ടിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തിയ സി.ബി.ഐ തന്നെ ഗൂഢാലോചനയും അന്വേഷിക്കണമെന്നായിരുന്നു നിയമസഭയിലെ പ്രതിപക്ഷ ആവശ്യം. പിറ്റേ ദിവസം കെ.പി.സി.സി യോഗത്തിലേക്ക് എത്തിയപ്പോൾ അൽപം വെള്ളം ചേർത്തു. സി.ബി.ഐ എന്ന വാക്ക് വിഴുങ്ങി സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നാക്കി. മണിക്കൂർ 24 കഴിഞ്ഞപ്പോഴേക്കും അതും മാറി. ഇനി അന്വേഷണമേ വേണ്ടന്നായി യു.ഡി.എഫ് തീരുമാനം.

മലക്കംമറിച്ചിലുകൾക്ക് പിന്നിൽ കാരണം മൂന്നെണ്ണമാണ്. അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയാൽ സംസ്ഥാന സർക്കാർ അത് അംഗീകരിച്ച് രാഷ്ട്രീയമായി ഉപയോഗിക്കുമോയെന്ന ആശങ്ക. ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയത് അന്നത്തെ യു.ഡി.എഫുകാർ തന്നയെന്ന പഴി വീണ്ടും ഉയരാനുള്ള സാധ്യത. ഇനി സി.ബി.ഐ തന്നെ അന്വേഷിച്ചാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനപ്പെട്ട നേതാക്കളെ കേന്ദ്ര ഏജൻസി കുരുക്കുമോയെന്നതും യു.ഡി.എഫിനെ പിന്നോട്ട് വലിച്ചു. ഇങ്ങനെയാണെങ്കിലും അന്വേഷണം വേണമെന്ന നിയമസഭയിലെ പ്രതിപക്ഷ ആവശ്യം സർക്കാർ എടുത്ത് ഉപയോഗിക്കാനുള്ള സാധ്യതയും തള്ളാനാവില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top