Kerala

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാധ-കൃഷ്ണ വേഷങ്ങളുടെ അകമ്പടിയോടെ ശോഭായാത്ര ഇടനാട് മുതൽ വലവൂർ വരെ

ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി 2022 ആഗസ്റ്റ് 18 വ്യാഴാഴ്ച, മംഗളദായകമായ കാര്യപരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. രാധാ-കൃഷ്ണ വേഷങ്ങളോടെ നടക്കുന്ന ശോഭായാത്ര വൈകുന്നേരം 4.00 ന് ഇടനാട് കാണിക്കമണ്ഡപം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്നതാണ്. വലവൂർ കാണിക്കമണ്ഡപം വഴി എത്തുന്ന ജോഭായാത്ര വലവൂർ മഹാദേവ ക്ഷേത്രത്തിൽ 5.30 നോടുകൂടി എത്തിച്ചേർന്ന് ദീപാരാധനയോടുകൂടി സമാപിക്കുന്നതാണ്

കാര്യപരിപാടികൾ :
ശോഭായാത്ര, ഉറിയടി സമ്മാനദാനം (രാധ-കൃഷ്ണ വേഷങ്ങൾക്ക്) (സ്പോൺസർമാർ: വിഘ്‌നേശ്വര കേറ്ററിംഗ്, കാർത്തിക കേറ്ററിംഗ്),
വിശേഷാൽ ദീപാരാധന
.
.
ശ്രീകൃഷ്ണ വേഷവും രാധാ വേഷവും കെട്ടുന്ന ബാലികാ ബാലന്മാർ വേഷങ്ങൾക്കായി മഞ്ഞ, നീല നിറങ്ങളിലുള്ള വസ്ത്രങ്ങളുമായി ഉച്ചയ്ക്ക് 2.00 ന് തന്നെ ഇടനാട് കാണിക്കമണ്ഡപം ജംഗ്ഷനിൽ SNDP മന്ദിരത്തിൽ എത്തിച്ചേരേണ്ടതാണ്.
.
.

* അമ്മമാർ താലമെടുത്തും, കഴിവതും കേരളീയ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചും പങ്കെടുക്കണം. ശോഭായാത്ര കടന്നുവരുന്ന വഴിയിൽ സ്വീകരണം നൽകാവുന്നതാണ്

* അന്നേദിവസം ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് 2 മണി മുതൽ ഇടനാട്ടിലേക്ക് വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top